പാകിസ്ഥാന്റെ തലവേദനയായ ബലൂചിസ്ഥാനിൽ ഇന്ന് “ആസാദി” മുദ്രാവാക്യങ്ങൾ ഉയർന്നു, ഇന്ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിൽ ഒരു ഉയർന്ന കെട്ടിടത്തിൽ പാകിസ്ഥാന്റെ പതാക താഴ്ത്തി ബലൂചിസ്ഥാന്റെ പതാക ഉയർത്തിയതായും ദേശീയ ചാനൽ ആയ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. കാശ്മീരിനെ സ്വതന്ത്രമാക്കും എന്ന് ,ഇന്ത്യയിലെ പാക്ക് ഹൈകമ്മീഷണർ ആയ അബ്ദുൾ ബാസിത് ഇന്ന് രാവിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Read MoreDay: 14 August 2016
സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്
ന്യൂഡൽഹി : സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി ജേക്കബ് തോമസ് നേടി. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ സമയത്ത് അപ്രധാന വകുപ്പിൽ ജോലി ചെയേണ്ടി വന്നിരുന്ന അദ്ദേഹത്തെ ഇടതുപക്ഷ സർക്കാർ വന്നതിന് ശേഷമാണ് വിജിലൻസ് ഡയറക്ടറായി നിയമിച്ചത്.
Read Moreദീപ തരുമോ ആ മെഡൽ .രാജ്യം പ്രാർത്ഥനയിൽ
റിയോ ഡി ജനീറോ: ജിംനാസ്റ്റിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ഇന്നിറങ്ങും. രാത്രി 11.17നവോള്‍ട്ട് വിഭാഗത്തില്‍ ദിപയുടെ ഫൈനല്‍ പോരാട്ടം. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തം പേരിലാക്കിയ ദിപ ഇന്ന് ലക്ഷ്യമിടുന്നത് മറ്റൊരു ചരിത്രമാണ്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റ് എന്ന ബഹുമതി. പിറന്നാളാഘോഷം പോലും വേണ്ടെന്ന് വച്ച് കഠിന പരിശ്രമത്തിലാണ് ദിപ. യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത നേടിയ ദിപക്ക് മെഡലിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. ടീം ഇനത്തില്‍…
Read Moreമുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു
കോഴിക്കോട്: വടകര തൂണേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ഉടമ രണ്ട് വര്‍ഷം മുമ്പ് വാഹനം വിറ്റിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം പ്രതികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അസ്‍ലമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ, ഇന്നോവ കാറില്‍ ഏറെ നേരം പിന്തുടര്‍ന്ന ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ്…
Read Moreറിയോ ഒളിംപിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് അഞ്ചാം സ്വര്‍ണം
റിയോ ഒളിംപിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് അഞ്ചാം സ്വര്‍ണം. 4 X 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ ഒന്നാമതെത്തിയതോടെയാണ് ഫെല്‍പ്സ് റിയോയില്‍ അഞ്ചുസ്വര്‍ണമെന്ന നേട്ടത്തിലെത്തിയത്.ഒളിംപിക്സില്‍ ഏറ്റവുമധികം മെഡലുകള്‍ ഏറ്റവുമധികം സ്വര്‍ണം, ഏറ്റവുമധികം വ്യക്തിഗത സ്വര്‍ണം എന്നീ റെക്കോര്‍ഡുകള്‍ ഫെല്പ്സിന്റെ പേരിലാണ്
Read Moreടെന്നിസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി
ടെന്നിസ് മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ സാനിയ മിര്‍സ രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലിനുവേണ്ടി ഇന്ത്യന്‍ ജോഡിക്ക് മത്സരിക്കാം,അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.
Read Moreമൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവും പരമ്പരയും
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 237 റണ്‍സിന്റെ ജയവും ഒപ്പംപരമ്പരയും . ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴിന് 217 റണ്‍സിന് ഡിക്ളയര്‍ ചെയ്ത് 346 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ വിന്‍ഡീസ് 108 റണ്‍സിന് പുറത്തായി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി.
Read Moreപുഷ്പമേള ഇനി രണ്ടു ദിവസം കൂടി ; സെൽഫി നിരോധനം;പിഴയടക്കേണ്ടി വരും.
ബെംഗളൂരു: ലാൽബാഗിൽ ഇന്നും നാളെയും സെൽഫി നിരോധനം, സ്വാതന്ത്ര്യ ദിന പുഷ്പമേള കാണാനെത്തിയവരുടെ സെൽഫി ഭ്രമമാണത്രെ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികൃതരെ നിർബന്ധിച്ചത് ! ഗ്ലാസ് ഹൗസിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന പാർലമെന്റ് മ ന്തിരത്തിന്റെ മുൻപിലാണ് കൂടുതൽ സെൽഫിയെടുക്കൽ നടക്കുന്നത്. ഇത് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നുണ്ടത്രേ. അവസാന ദിവസങ്ങളായ ഇന്നും നാളെയും തിരക്ക് കൂടും .ഗ്ലാസ് ഹൗസിനുള്ളിൽ സെൽഫിയെടുക്കുന്നവരെ പോലീസും സുരക്ഷാ ജീവനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിക്കുന്നു. അത് കൊണ്ട് തന്നെ സെൽഫിയെടുക്കുന്നവരിൽ പിഴ ഈടാക്കാനാണ് തീരു മാനം.
Read Moreനിരഞ്ജന്റെ വീടിന്റെ ഭാഗം കുടുംബം തന്നെ പൊളിച്ചു നീക്കും ; പിന്തുണയുമായി സൈന്യത്തിലെ സുഹൃത്തുക്കളും
ബെംഗളൂരു : കുറച്ചു ദിവസമായി നഗരത്തിൽ ബി.ബി.എം.പി.നടത്തുന്ന ” പൊളിച്ചടുക്കൽ” ചെന്നെത്തിയത് പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ശ്രീ നിരഞ്ജൻ കുമാറിന്റെ വീടിന്റെ മുൻഭാഗം പൊളിക്കണം എന്ന നിലയിലേക്ക് .എന്നാൽ കയ്യേറ്റമെന്ന് കണ്ടെത്തിയ ഭാഗം കുടുംബങ്ങൾ തന്നെ പൊളിച്ചു നീക്കും. വീടിന്റെ പ്രധാന തൂൺ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പൊളിക്കാനുള്ളത്. വീടിന് കേടുപാടു സംഭവിക്കാത്ത വിധം ഇവ പൊളിച്ചുനീക്കാൻ സഹായവുമായി സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കയ്യേറി നിർമ്മിച്ച പ്രധാന തൂണിന് പകരം വേറെ നിർമ്മിക്കാനാണ് പദ്ധതി.മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇതിന് സഹായിക്കും.ഉടൻ…
Read Moreസ്വാതന്ത്ര്യദിനാഘോഷം;നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ബെംഗളൂരു : നാളെ നഗരത്തിൽ വാഹന ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണമേർപ്പെടുത്തി. രാവിലെ 8.30 മുതൽ 10.30 വരെ ബി ആർ വി ജംഗ്ഷൻ മുതൽ കാമരാജ് റോഡ് ജംഗ്ഷൻ വരെ വാഹന ഗതാഗതം പൂർണ മായും നിരോധിച്ചു.ഈ റോഡിൽ വരുന്ന വാഹനങ്ങൾ മെഡിനോവ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മണിപ്പാൽ സെന്റർ, ഇൻഫൻ ട്രി റോഡ്, സഫീന പ്ലാസ വഴി ശിവാജി നഗറിലേക്ക് പോകണം. എം ജി റോഡ് കാവേരി ആർട്സ് സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് തിരിഞ്ഞു വേണം…
Read More