ചരല്‍ക്കുന്ന് ക്യാമ്പിലെ കെ.എം മാണിയുടെ നിലപാട് നിന്നായകമാകുമ്പോൾ ബി ജെ പി നയം കുമ്മനം വ്യക്തമാക്കുന്നു. കെ.എം മാണി മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യചര്‍ച്ചകള്‍ക്ക് ഇനി ബിജെപി തയ്യാറുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു . ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ സാങ്കല്പികം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി. .
മാണിയെ പലകുറി സ്വാഗതം ചെയ്തെങ്കിലും, ഇനി കേരളാ കോണ്ഗ്ര്സ് എമ്മിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍ നീക്കങ്ങള്‍ മതിയെന്ന തീരുമാനത്തിലാണ് ബിജെപി. മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഇത് സംബന്ധിച്ച യാതൊരു നീക്കവും ബിജെപിയുമായി മാണി നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കുന്നു. ബിജെപിയുമായുള്ള സഹകരണത്തില്‍ മാണി പ്രധാനമായും ഉന്നമിടുന്നത് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി പദമാണെന്ന പ്രചരണത്തോട് അതൊക്കെ സാങ്കല്പ്പികം മാത്രമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
അതേ സമയം മാണിയുമായുള്ള സഹകരണത്തില്‍ മുമ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയ ബിജെപിയിലെ ഒരു വിഭാഗം ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചുണ്ടെന്നാണ് സൂചന. ന്യൂനപക്ഷങ്ങളുടെ പിന്തുണക്കായി അമിത്ഷാ മുന്നോട്ട് വച്ച ഈ ഫോര്‍മുല ഇവര്‍ അംഗീകരിക്കുകയായിരുന്നു. അതിനുള്ള ധൈര്യം കെ.എം മാണി കാണിക്കുമോയെന്ന ചോദ്യവും ചരല്‍ക്കുന്ന് ക്യാമ്പിനെ പ്രസക്തമാക്കുന്നു. ആ മറുപടിക്ക് അനുസരിച്ചാകും ബിജെപിയുടെ നീക്കം.പക്ഷേ അപ്പോഴും സഭയുടേയും, പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നാലേ ബിജെപിയുമായുള്ള സഹകരണത്തിന് മാണിക്ക് മുന്നില്‍ വാതില്‍ തുറക്കൂ.
Related posts
-
വയനാട്ടിലെ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക്... -
രണ്ടാം വിവാഹത്തിന് തടസം; 5 വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.... -
‘ചുരം കയറി പ്രിയങ്ക’ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം
കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ...