മാന്‍വേട്ട കേസ്: സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. സല്‍മാനൊപ്പം കേസിലെ മറ്റ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നല്‍കിയ കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളിയാണ് വിധി പ്രസ്താവിച്ചത്.ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. 1998 സെപ്റ്റംബര്‍ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുo.

Read More

ഇനി സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാം;മള്‍ടിപ്ലെക്സ് കളിലെ മിനിമം നിരക്ക് 120 രൂപ??

ബെന്ഗളൂരു : സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാന്‍ ഉള്ള അവസരം ലഭിക്കുക എന്നാ ലക്ഷ്യം മുന്‍നിര്‍ത്തി  മള്‍ടിപ്ലെക്സ് കളിലെ  ടിക്കറ്റ്‌ നിരക്കുകള്‍ 120 രൂപയില്‍ നിന്ന് തുടങ്ങാന്‍ നിര്‍ദേശം.പരിഷ്കരിച്ച ചലച്ചിത്ര നയത്തില്‍ ആണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ നിര്‍ദേശം അടങ്ങിയ അന്തിമ റിപ്പോര്‍ട്ട്‌ ചലന ചിത്ര അകാദമി അടുത്തമാസം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. നഗരത്തിലെ മള്‍ടിപ്ലെക്സ്കളില്‍ ഇപ്പോഴത്തെ നിരക്ക് 200രൂപ മുതല്‍  1500രൂപവരെ ആണ്.എന്നാല്‍ തമിഴ്നാട്ടില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 150 രൂപ ആണ്.ഇത് സാധാരണക്കാരെ കൂടി മള്‍ടിപ്ലെക്സിനോട് അടുപ്പിക്കുന്നു. ഇപ്പോള്‍ പ്രയിം ടൈമില്‍ ഹോളിവൂഡ്‌…

Read More

ആദ്യ ദിവസം 150 ബസുകള്‍ ആക്രമിച്ചു.

ബെന്ഗലൂരു : കെ എസ് ആര്‍ ടീ സി സമരം നഗരത്തെ അക്ഷരാര്‍ഥത്തില്‍ ബാധിച്ചു ,ഓഫീസുകളില്‍ വളരെ കുറഞ്ഞ ഹാജര്‍ മാത്രം ആണ് രേഖപ്പെടുത്തിയത് .നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ഇതുവരെ 150 ബസുകള്‍ സമരാനുകൂലികളുടെ ആക്രമണത്തിനു ഇരയായി.BMTC യുടെ 4 ബസുകളും  KSRTC യുടെ 70 ബസുകളും   NEKRTC 40ബസുകളും സമരാനുകൂലികള്‍ ആക്രമിച്ചു. .ധര്മസ്ഥലയില്‍ നിന്നും ബെന്ഗ് ലൂരുവിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്‌ രാജാജി നഗറിലെ നവരന്ഗ്…

Read More

ആ​ദ്യ​ ​ടെ​സ്റ്റില്‍ ഇ​ന്ത്യ​യ്ക്ക് ​ത​കര്‍​പ്പന്‍​ ​വി​ജ​യം

ആന്റിഗ: കരീബിയന്‍ പര്യടനത്തിലെആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിംഗ്സിനും 231 റണ്‍സിനുമാണ് ആതിഥേയരായ വിന്‍ഡീസിനെ ഇന്ത്യ കീഴടക്കിയത്. ആദ്യ ഇന്നിംഗ്സില്‍ നായകന്‍ വിരാട് കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (200) അശ്വിന്റെ സെഞ്ച്വറിയുടെയും (113) ധവാന്റെയും (84), അമിത് മിശ്ര (53)യുടെയും അര്‍ദ്ധ സെഞ്ച്വറികളുടെയുംമികവില്‍ ഇന്ത്യ 566/8 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 243ല്‍ അവസാനിച്ചു. 323 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണിനയച്ചു. എന്നാല്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസ് നാലാം ദിവസം മൂന്നാം…

Read More

കെ എസ് ആര്‍ ടീ സി സമരം പരിഗണിച്ച് ഇന്നും നാളെയും(25.07&26.07) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ബെന്ഗളൂരു: ഇന്ന് ആരംഭിച്ച ‍ കര്‍ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പരേഷന്‍ ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചത് മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളുകളും കോളേജുകളും അടക്കം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. വേതന വര്‍ധനവ്‌ ആവശ്യപ്പെട്ടു കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ നടത്താന്‍ പോകുന്ന സമരത്തിന്‌ മുന്നോടിയായി ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടത് കൊണ്ട് ആണ് കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ സമരത്തിലേക്ക് തിരിഞ്ഞത്. ദേശസാല്‍ കൃത റൂട്ടുകൾ കൂടുതലുള്ള…

Read More

കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍ കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് നാല് നിരകളിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു. ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുളഗിരിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

Read More

ഉത്തേജക മരുന്ന് :നര്‍സിങ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാനാകില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിങ്ങിന് റിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും. ജൂലൈ 5 ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍ വെച്ച്‌ നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയിലാണ് നര്‍സിങ്ങ് പരാജയപ്പെട്ടത്. ആദ്യം നടത്തിയ ‘എ’ സാമ്ബിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് ‘ബി& 74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്ബ്യന്‍ഷിപ്പില്‍…

Read More

ഖത്തറില്‍ റെക്കോര്‍ഡ് ചൂട്,സൌദിയിലും മുന്നറിയിപ്പ്

ഖത്തര്‍: ഖത്തറില്‍ വരും ദിവസങ്ങളില്‍ അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില. ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. സൗദിയിലും കനത്ത ചൂടാണ്…

Read More

ഹൈദരാബാദില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി നിലച്ചത് കാരണം കുട്ടികള്‍ അടക്കം 21 മരണം.

ഹൈദരാബാദ് : തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.  വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. വീണ്ടും വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകളും ഉപയോഗിച്ചതോടെ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവ പ്രവര്‍ത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം. തെലങ്കാനയിലെ 10 ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. സതേണ്‍ പവര്‍…

Read More

മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ വിമാനത്തിന് വേണ്ടി ഉള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ കാണാതായ എഎൻ-23 സൈനിക വിമാനത്തിനായിട്ടുള്ള തിരച്ചിൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് തിരച്ചിലിനെ കാര്യമായി ബാധിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നൽകുന്ന വ്യോമ സേനാ വക്താക്കളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ…

Read More
Click Here to Follow Us