കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് പേര്‍ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍ കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് നാല് നിരകളിലുള്ള സീറ്റുകളില്‍ ഇരുന്നവരാണ് ദുരന്തത്തിനിരയായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ പകുതിഭാഗവും പൂര്‍ണമായി തകര്‍ന്നു. ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുളഗിരിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts