വാടക വീടിനും ജി.എസ്.ടി ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രം

ഡൽഹി: വാടക വീടുകൾക്കും ജിഎസ്ടി ചുമത്തുമെന്ന വാർത്തയിൽ വിശദീകരണവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. വാടക വീടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന വാർത്ത വ്യാജമാണെന്ന് പിഐബി അറിയിച്ചു. ഒരു വ്യാവസായിക സ്ഥാപനത്തിന് വീട് വാടകയ്ക്ക് നൽകിയാൽ മാത്രമേ ജിഎസ്ടി ഈടാക്കൂ.

സ്വകാര്യ വ്യക്തിക്ക് സ്വകാര്യ ഉപയോഗത്തിനായി വീട് നൽകിയാൽ നികുതി ഈടാക്കില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ലസ്സി, തൈര് തുടങ്ങിയ പല ഉൽപ്പന്നങ്ങളും നികുതി വലയത്തിൽ വന്നു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഇതിന് പിന്നാലെയാണ് നികുതിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിച്ചത്. ശ്മശാനങ്ങളിലെ ശവസംസ്കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തി ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. ശവസംസ്കാരത്തിന് നികുതി ഏർപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts