സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുവരിൽ ഖാലിസ്ഥാന്‍ മുദ്രാവാക്യം

വാഷിങ്ടണ്‍: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺ‍സുലേറ്റിന്റെ ചുമരിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ എഴുതിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ചുമരിൽ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്നെഴുതിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കോൺസുലേറ്റിന്‍റെ പ്രവേശന ഭിത്തിയിലാണ് മുദ്രാവാക്യം എഴുതിയിരിക്കുന്നത്. കോണ്‍സുലേറ്റിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ നിലയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts