പ്രണബ് മുഖർജിയെ വാനോളം പുകഴ്ത്തി മോഡി

ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ രക്ഷകർത്താവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി പദത്തിൽ നാല് വർഷം പൂർത്തിയാക്കിയ അവസരത്തിൽ പ്രണബ് മുഖർജിയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. രണ്ടാം ഘട്ട വികസനപ്രവർത്തനങ്ങൾ പൂർത്തിയായ രാഷ്ട്രപതി ഭവനിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത വേളയിലാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചത്

പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിനിടെ രാഷ്ട്രത്തിന് നിരവധി സംഭാവനകൾ നൽകിയ പ്രണബ് മുഖർജി, രാഷ്ട്രപതി ഭവന്റെ ചരിത്രവും പൈതൃകവും ജനങ്ങളിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന മ്യൂസിയം സ്ഥാപിക്കുക വഴി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നതെന്നും മോദി അഭിനന്ദന പ്രസംഗത്തിൽ പറഞ്ഞു

തന്നെ ദൽഹി രാഷ്ട്രീയത്തിൽ കൈ പിടിച്ച് നടത്തിയത് പ്രണബ് മുഖർജിയാണന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. ഗുജറാത്തിൽ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ തനിക്ക് വേണ്ട എല്ലാ പിന്തുണകളും പ്രണബ് മുഖർജി തന്നിട്ടുണ്ട്. അപരിചിതമായിരുന്ന ദൽഹിയിൽ തനിക്ക് വഴി കാട്ടിയായതും കൈ പിടിച്ച് മുന്നോട്ട് കൊണ്ടു പോയതും പ്രണബ് മുഖർജിയാണെന്നും മോദി കൂട്ടിച്ചേർത്തു. വളരെക്കുറച്ച് പേർക്കു മാത്രമേ എന്ന പോലെ ആ സൗഭാഗ്യം ലഭിച്ചിരിക്കുവെന്നും മോദി പറഞ്ഞു.രാഷ്ട്രപതിയുടെ ജനകീയ പ്രവർത്തനങ്ങളെ പുകഴ്ത്തിയ പ്രധാനമന്ത്രി ഉന്നതഅധികാര കേന്ദ്രവും സാധാരണക്കാരനും ഒത്തു ചേരുന്ന ഇടമായി രാഷ്ട്രപതി ഭവനെ പ്രണബ് മുഖർജി മാറ്റിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us