പോക്സോ കേസ്; യെദ്യൂരപ്പ ജൂലൈ 15 ന് കോടതിയിൽ ഹാജരാകും 

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയും മറ്റ് പ്രതികളും പോക്‌സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജൂലൈ 15ന് കോടതിയില്‍ ഹാജരാകണം. യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസില്‍ സിഐഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് യെദ്യൂരപ്പയ്ക്കും മറ്റ് പ്രതികള്‍ക്കും സമൻസ് അയയ്ക്കാൻ പ്രത്യേക പോക്‌സോ ഫസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടത്. യെദ്യൂരപ്പയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന സിഐഡി ജൂണ്‍ 27ന് പ്രത്യേക അതിവേഗ കോടതിയില്‍ യെദ്യൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം അനുസരിച്ച്‌, മറ്റ് മൂന്ന് പ്രതികളുമായി ഒത്തുകളിച്ച്‌ യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ ആക്‌ട്, ഐപിസി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളും ബിജെപി നേടും ; യെദ്യൂരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യെദ്യൂരപ്പ അഭിനന്ദിച്ചു. ബി.ജെ.പിക്ക് കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്കു മേല്‍ മണ്ണുവാരിയിട്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.…

Read More

കോൺഗ്രസ്‌ സർക്കാർ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി യെദ്യൂരപ്പ

ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഗാധമായ ഉറക്കത്തിലാണെന്ന ആരോപണവുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂയൂരപ്പ. സംസ്ഥാനം വളരെ രൂക്ഷമായ വരള്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വിവിധ ജില്ലകളിലെ വരള്‍ച്ചാ സാഹചര്യം നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം. വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണ്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ താല്‍പര്യം പാടെ മറന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ പദ്ധതികളെല്ലാം തല്‍ക്കാലത്തേക്കുള്ളവയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കുകയാണ്. ജലസേചന പദ്ധതികളും നിശ്ചലമായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലത്തിന്റെ അളവ് കുറവായിട്ടും…

Read More

യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്

ബെംഗളൂരു: പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്. ഭരിക്കുന്ന പാര്‍ട്ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപ്പറാക്കി..’, കര്‍ണാടക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല’, യെദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.

Read More

വിജയേന്ദ്ര ശിക്കാരിപുരയിൽ മത്സരിക്കും ; യെദ്യൂരപ്പ

ബെംഗളൂരു: വരുണയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര മത്സരിക്കില്ല. വരുണയില്‍ വിജയേന്ദ്ര മത്സരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ യെദ്യൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ തന്‍റെ പിന്‍ഗാമിയാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ വരുണയില്‍ നിര്‍ത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് പ്രചാരണം…

Read More

യെദ്യൂരപ്പക്കെതിരെ അഴിമതികേസ്, ക്രിമിനൽ നടപടിക്കെതിരെ സുപ്രീം കോടതി സ്റ്റേ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പിനെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനൽ നടപടികൾക്ക് സുപ്രീം കോടതിയുടെ താൽക്കാലിക സ്‌റ്റേ അനുവദിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. 2006-07 കാലത്തെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ൽ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആർ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിൻമേലായിരുന്നു എഫ്‌ഐആർ. കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാർക്ക് വികസനത്തിനായി ദേവരഭീഷണഹള്ളിയിലും ബെലൻദൂരത്തിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചു…

Read More
Click Here to Follow Us