വാരാന്ത്യ കർഫ്യൂ സമയത്ത് മദ്യവിൽപ്പന പാടില്ല; എക്സൈസ് മന്ത്രി

ബെംഗളൂരു : വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കൾ പുലർച്ചെ 5 വരെ പ്രാബല്യത്തിൽ വരുന്ന വാരാന്ത്യ കർഫ്യൂവിന് മുന്നോടിയായി, ഇന്ന് രാത്രി മുതൽ സംസ്ഥാനത്തുടനീളം രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് കർണാടക എക്സൈസ് മന്ത്രി കെ ഗോപാലയ്യ അറിയിച്ചു. “വാരാന്ത്യ കർഫ്യൂ സമയത്ത് മദ്യവിൽപ്പന ഉണ്ടാകില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഗോപാലയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും

സംസ്ഥാനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് മദ്യശാലകൾ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. തങ്ങളുടെ കടകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് മദ്യശാല ഉടമകൾ അഭ്യർത്ഥന നൽകിയിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കാരണം അവരുടെ അപേക്ഷ പരിഗണിച്ചില്ലെന്നും ഗോപാലയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts