ബെംഗളുരു; വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി പോകാൻ ശ്രമിച്ചു എന്നാരോപിച്ച് 24 വയസുള്ള യുവാവിനെ അടിച്ച് കൊന്ന് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ ബെംഗളുരു സ്വദേശിയായ ഭാസ്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു, പ്രതികളായ മുനിരാജു, പ്രശാന്ത്, നാഗേഷ്, മാരുതി എന്നിവരാണ് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ മുനിരാജുവിന്റെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്. ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുനിരാജു ഭാസ്കറിനെയും തന്റെ സഹോദരിയെയും അവരുടെ കുട്ടിയെയും നാഗർഭാവി സർക്കിളിൽ വച്ച് പിടികൂടുകയായിരുന്നു, തുടർന്ന് ഇവരെ വീട്ടിലെത്തിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത്…
Read MoreTag: year
തിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു
ബെംഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെംഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെംഗളുരുവിലാണ് താമസം.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചു; ടാക്സി ഡ്രൈവർക്ക് 10 വർഷം തടവ് ശിക്ഷ
ബെംഗളുരു; 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് പിടികൂടി. തുംകൂർ സ്വദേശിയായ എസ് ഗജേന്ദ്ര ( 29) യാണ് അറസ്റ്റിലായത്. 10 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശൈശവ വിവാഹ, പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുംകൂരിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരിഗണിച്ചത്. സിർസി സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ 2015 ൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു. 2015 ൽ തന്നെ ഇയാൾ അറസ്റ്റിലായിരുന്നു,…
Read Moreപൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreപ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…
Read Moreകുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്
ബെംഗളുരു; ബെലഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ് അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.
Read Moreവൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പുരസ്കാരം സ്വന്തമാക്കി 10 വയസ്സുകാരൻ
ദില്ലി: മിന്നും നേട്ടം കരസ്ഥമാക്കി അർഷ്ദീപ് സിങ്ങ്, ഈ വർഷത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരമാണ് 10 വയസ്സുകാരൻ അർഷ്ദീപ് സിങ്ങ് നേടിയത്. ‘പൈപ്പ് അൗൾ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അർഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. പൈപ്പിനുള്ളിൽ കൂടുകൂട്ടിയ രണ്ട് മൂങ്ങകളാണ് ‘പൈപ്പ് അൗൾ’ എന്ന് ചിത്രം. അർഷ് ദീപിന്റെ പിതാവ് രൺദീപ് സിങ്ങിനൊപ്പം പഞ്ചാബിലെ കപൂർത്തലയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വഴിയോരത്തെ പൈപ്പിനുള്ളിലെ മൂങ്ങയെ അർഷ്ദീപ് കാണുന്നത്. ഉടൻ പിതാവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം…
Read More