കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഷിഗ്ഗോണിലെയും സവനൂരിലെയും 120 ഗ്രാമങ്ങൾക്കായുള്ള കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. പദ്ധതി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമെ റോഡുകൾ സ്ഥാപിക്കൽ, ക്ലാസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ, കോൺക്രീറ്റ് കനാലുകൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ വിവിധ വികസന പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഹവേരി ജില്ലയുടെ സാമ്പത്തിക വികസനത്തിന് സെറികൾച്ചർ മാർക്കറ്റ്, വ്യാവസായിക ടൗൺഷിപ്പ്, റോഡുകൾ, മറ്റ് പദ്ധതികൾ എന്നിവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More
Click Here to Follow Us