പ്രതിഷേധം രണ്ടാം മാസത്തിലേക്ക്; മാലിന്യ പ്രതിസന്ധിയിൽ വലഞ്ഞ് ബിബിഎംപി

ബെംഗളൂരു :ചിഗരേനഹള്ളിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ സ്തംഭനാവസ്ഥയും മറ്റ് മൂന്ന് സംസ്‌കരണ പ്ലാന്റുകളെങ്കിലും പ്രവർത്തനരഹിതമായതോടെ, വീണ്ടും മാലിന്യ പ്രതിസന്ധിയിൽ വളഞ്ഞിരിക്കുകയാണ് ബിബിഎംപി. നവംബർ 20 മുതൽ, ജലസ്രോതസ്സുകളുടെ മലിനീകരണവും നിരവധി നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി ചിഗരേനഹള്ളിയിലെ പ്രാദേശിക കമ്മ്യൂണിറ്റികൾ രണ്ട് മാസമായി സമരത്തിലാണ്. പ്രതിഷേധക്കാർ പ്ലാന്റിൽ മാലിന്യം തള്ളുന്ന ട്രക്കുകൾ തടഞ്ഞു. ബഗലൂർ ക്വാറി പിറ്റ് തയ്യാറായിക്കഴിഞ്ഞു ,ഇപ്പോൾ ഏത് ദിവസവും ഉപയോഗിക്കാൻ കഴിയും, പക്ഷേ അത് മതിയാകില്ല. ചിഗരേനഹള്ളിയിലെ പ്രശ്‌നം പരിഹരിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു ട്രക്ക് പോലും…

Read More

മാലിന്യം ശേഖരിക്കുന്ന വണ്ടികളുടെ കൃത്യതയില്ലായ്മ; ആപ്പുമായി കോർപ്പറേഷൻ

ബെം​ഗളുരു; മാലിന്യം ശേഖരിക്കുന്ന വണ്ടികൾ കൃത്യമായ സമയത്ത് എത്താത്തതും വിവിധ സമയങ്ങളിൽ എത്തുന്നതും, ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതും ബെം​ഗളുരു നിവാസികളെ വട്ടം കറക്കുന്നതാണ്. എന്നാൽ മാലിന്യ ശേഖരണം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റുവാൻ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. ആപ്പ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞതായി വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യൽ കമ്മീഷ്ണർ ഹരീഷ് കുമാർ അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ആപ്പ് എത്തുന്നതോടെ നിലവിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നി​ഗമനം. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിലവിൽ ആർഎഫ് ഐഡി…

Read More

കനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി

ബെം​ഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർ​ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോ​ഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…

Read More

ശ്രദ്ധിക്കുക; ബെം​ഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും

ബെം​ഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രം​ഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ ന​ഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോ​ഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.  

Read More

വെല്ലുവിളി ഉയർത്തി കോവിഡ് ആശുപത്രികളിലെ മാലിന്യം; സംസ്കരണം ചെലവേറിയത്

ബെം​ഗളുരു; കോവിഡ് ആശുപത്രികളിലെ മാലിന്യം ന​ഗരത്തിന് തലവേദനയാകുന്നു, കോവിഡ് ആശുപത്രികളിൽ നിന്നുള്ള മാലിന്യസംസ്കരണം നഗരത്തിന് പുതിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ബെം​ഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്നുമാത്രം മാസം 300 കിലോയോളം ആശുപത്രി മാലിന്യമാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നഗരത്തിലെ മറ്റ് ആശുപത്രികളിലും സമാനമാണ് സ്ഥിതി. അതീവ ജാഗ്രതയോടെവേണം ഇത്തരം മാലിന്യത്തിന്റെ സംസ്കരണമെന്നതിനാൽ പ്രത്യേക സംവിധാനങ്ങളാണ് ഇതിന് വേണ്ടത്. ഇതോടെ മാലിന്യസംസ്കരണത്തന്റെ ചിലവ് കുത്തനെ കൂടും. ഉപയോ​ഗിക്കേണ്ടി വരുന്ന പി.പി.ഇ. കിറ്റുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിൽ വലിയൊരു ഭാഗവും. ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും കോവിഡ് രോഗിയെ പ്രവേശിപ്പിച്ച…

Read More

ഇനി മുതൽ മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണം; ഖര-ദ്രവ മാലിന്യം വേർതിരിച്ച് നൽകാത്തവർക്ക് പിഴയീടാക്കും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പിഴ

ബെം​ഗളുരു: മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണമെന്ന് ബിബിഎംപി വ്യക്തമാക്കി. വേർതിരിക്കാത്തവരിൽ നിന്ന് ബിബിഎംപി പിഴ ഈടാക്കും. 500 രൂപ ആദ്യ ഘട്ടത്തിലും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ ഈടാക്കുക.

Read More

ന​ഗരത്തെ മാലിന്യത്തിൽ നിന്ന് കരകയറ്റും; മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള പ്ലാന്റ് ഉടനെന്ന് ഉപമുഖ്യമന്ത്രി

ബെം​ഗളുരു: ബെം​ഗളുരു ന​ഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ബെം​ഗളുരു വികസനത്തിന്റെ കൂടി ചുമതലയുള്ള ജി പരമേശ്വര കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പഠിച്ചിരുന്നു.

Read More

ബെം​ഗളുരുവിലെ പ്രശ്നക്കാരനായ മാലിന്യം ഇനി വൈദ്യുതിയാകും

ബെം​ഗളുരു: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി സർക്കാർ രം​ഗത്ത്. ചിക്കനാ​ഗമം​ഗലയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കും.

Read More

മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ഫ്രാൻസിൽ

ബെം​ഗളുരു: ന​ഗരത്തിലെ വർധിച്ച് വരുന്ന ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ജി പരമേശ്വര ഫ്രാൻസിൽ. പ്രതിദിനം 4000 ടണ്ണിലധികം ഖരമാലിന്യം ബെം​ഗളുരുവിൽ ഉണ്ടാകുന്നുണ്ട്.

Read More

‌കളം നിറഞ്ഞ് രം​ഗോലി; കളമൊഴിഞ്ഞ് മാലിന്യം

ബെം​ഗളുരു: മാലിന്യം എറിഞ്ഞ് ന​ഗരത്തിന്റെ ഭം​ഗിക്ക് ഭം​ഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രം​ഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രം​ഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. ന​ഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രം​ഗോലി കളം നിറഞ്ഞത്.

Read More
Click Here to Follow Us