ബെംഗളൂരു: വർത്തൂർ മേഖലയിൽ എലിവേറ്റഡ് കോറിഡോർ വികസിപ്പിക്കുന്നതിനുള്ള 482 കോടി രൂപയുടെ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നൽകിയതായി നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. 482 കോടി രൂപ ചെലവിൽ നിലവിലുള്ള 1.3 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ 1.92 കിലോമീറ്റർ കൂടി നീട്ടുന്നതാണ് പദ്ധതിയെന്നും നിയമമന്ത്രി പറഞ്ഞു. കൂടാതെ നോർത്ത് ബെംഗളൂരുവിലെ ബസവേശ്വര നഗർ ജംഗ്ഷനിലെ മേൽപ്പാലം നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയട്ടുണ്ട്. വർത്തൂരിന്റെയും സമീപപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന പദ്ധതിയായാണ് മേൽപ്പാത പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്കിന് മേൽപ്പാത വരുന്നതോടെ ശാശ്വതപരിഹാരമാകും. ഇതിനുപുറമെ…
Read More