മാമ്പഴപ്രേമികൾക്ക് സന്തോഷ വാർത്ത! മികച്ച വിളവറിയിച്ച് നഗരത്തിലെ ഈ മാമ്പഴ സീസൺ

ബെംഗളൂരു: മാമ്പഴപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. 2023 വർഷം മാമ്പഴ വിളവെടുപ്പിന്റെ ബമ്പർ സീസണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം: സംസ്ഥാനത്തെ മാമ്പഴം വളരുന്ന പ്രദേശങ്ങളിൽ നവംബറിൽ മഴ കുറയുകയും കുറഞ്ഞ മഴ കായ്കൾ പൂക്കുന്നതിന് സഹായിക്കുകായും ചെയ്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിലെ മഴയിൽ പൂക്കൾ നശിച്ചിരുന്നു.

16 ജില്ലകളിലായി കുറഞ്ഞത് 1.7 ലക്ഷം ഹെക്ടറെങ്കിലും മാമ്പഴം കൃഷിചെയ്യാൻ ഉപയോഗിക്കുന്നതും രാജ്യത്ത് ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് കർണാടക. കോലാർ, ചിക്കബല്ലാപ്പൂർ, ധാർവാഡ്, ബെലഗാവി, ഹാവേരി, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലാണ് ഇത് വ്യാപകമായി വളരുന്നത്.

നവംബറിൽ രാമനഗരയിലും ബെംഗളൂരു റൂറൽ മേഖലയിലും മാവുകൾ പൂവിട്ടു തുടങ്ങിയതായി ഹോർട്ടികൾച്ചർ അഡീഷണൽ ഡയറക്ടർ എസ് വി ഹിറ്റൽമണി പറഞ്ഞു. ഡിസംബർ അവസാനത്തോടെ ഹാവേരി, ധാർവാഡ് മേഖലകളിലായി ഇത് ആരംഭിക്കും, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോലാർ, ചിക്കബല്ലാപ്പൂർ ഭാഗങ്ങളിലും മാവുകൾ പൂത്തു തുടങ്ങുമെന്നും റിപ്പോർട്ടുകൾ.

“ഭാഗ്യവശാൽ, കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി നവംബർ മുതൽ മഴ ലഭിച്ചില്ല. എന്നാൽ ഇ കൊല്ലവും വില്ലനായി ഈർപ്പം കാരണം കർഷകർ ബ്ലോസം ബ്ലൈറ്റ് എന്ന രോഗം നേരിടുന്നുണ്ട് , ഇത് പൂക്കൾ കറുത്തതായി മാറാൻ കാരണമാകും. അതിനാൽ, കീടനാശിനികൾ തളിക്കുന്നത് ഉൾപ്പെടെയുള്ള ചില നടപടികൾ ചെയ്തിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us