ബെംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്. 1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, അനന്ത്‌നാഗ്, അംബരീഷ് തുടങ്ങിയ കന്നഡ സിനിമയിലെ പ്രതിഭകള്‍ക്കൊപ്പം അഭിനയിച്ചു. ഉദ്ഭവ, അമൃതബിന്ദു, കര്‍മ, അഗ്നിപര്‍വ്വ, ടൈഗര്‍ പ്രഭാകര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. ഏതുവേഷവും അനായാസമായി കൈകാര്യം ചെയ്യുന്ന നടനാണ് ഉദയ്. അഭിനയത്തോടൊപ്പം ഫോട്ടോഗ്രാഫറെന്ന നിലയിലും ഏറെ…
Read More