ബെംഗളൂരു: മാലിന്യ ശേഖരണത്തിനായി ബിബിഎംപി വിന്യസിച്ച ടിപ്പറുകൾ 2021ൽ എട്ട് മാരക അപകടങ്ങൾക്ക് കാരണമായതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നൽകിയ അപകട വിശകലന റിപ്പോർട്ട് വെളിപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹെബ്ബാളിൽ 14 വയസുകാരിയായ അക്ഷയയുടെ മുകളിലൂടെ അമിതവേഗതയിൽ വന്ന ടിപ്പർ പാഞ്ഞുകയറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത കേസ്. ഭാഗിക ലോക്ക്ഡൗണുകളും ഗതാഗത രഹിത റോഡുകളും ആവാം 2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വലിയൊരു സംഖ്യ മാരകമായ നിരവധി അപകടങ്ങൾക്ക് കാരണമായതെന്ന് ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തേ ഗൗഡ പറഞ്ഞു. “24/7 നഗരം ചുറ്റി…
Read More