ബെംഗളൂരു: വിവാദമായ പിഎസ്ഐ (പോലീസ് സബ് ഇൻസ്പെക്ടർ) റിക്രൂട്ട്മെന്റ് അഴിമതിയെത്തുടർന്ന് , വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തുന്ന 15,000 ജോലികളിലേക്കുള്ള മത്സര പരീക്ഷകൾ ശക്തമായ ജാഗ്രതയോടെ നടത്തുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ചൊവ്വാഴ്ച പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉദ്യോഗാർത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്ന രണ്ട് തലത്തിലുള്ള സ്ക്രീനിംഗ് നടപ്പിലാക്കുന്നതിലൂടെ കർശനമായ ജാഗ്രത ഉറപ്പാക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കൂടതെ പരിശോധനയ്ക്കായി എല്ലാ ജില്ലയിലും…
Read More