തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂർ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Read MoreTag: Thrissur pooram
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വന്ദേഭാരത്, കെ റെയിൽ അമിട്ടുകളാണ് സാമ്പിളിന്റെ പ്രധാന ആകർഷണമാകുക. പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിലാകട്ടെ പല വർണ്ണത്തിലുള്ള നിലയമിട്ടുകളടക്കം കൗതുകം ഉണർത്തുന്ന വെടിക്കോപ്പുകൾ ഒരുങ്ങിയിട്ടുണ്ട്. വൈകുന്നേരം 7.30ന് തിരുവമ്പാടി വിഭാഗമാണ് അമിട്ട് ആദ്യ തിരി കൊളുത്തുക. സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയ്ക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് ജില്ലാ ഭരണകൂടത്തിനും പെസോയും അനുമതി നൽകിയിട്ടുള്ളത്. അതേസമയം ഓരോ വെടിക്കെട്ടിനുള്ളവ മാത്രമേ മാഗസിനിൽ സൂക്ഷിക്കാനാകൂ എന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.
Read Moreതൃശൂർ പൂരം, 48 മണിക്കൂർ മദ്യ നിരോധനം
തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മേയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിൽപനയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു.
Read Moreതൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ
തൃശൂർ: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍. പെസോയും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ മറുപടി. തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങള്‍ കളക്ടര്‍ക്ക് മറുപടി കത്ത് നല്‍കുകയായിരുന്നു. പെസോയുടെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാന്‍ ദേവസ്വങ്ങള്‍ക്ക് കത്ത് നല്‍കിയത്. കത്തില്‍ ഷെഡ് പൊളിക്കാന്‍ നിര്‍ദേശിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം വര്‍ഷങ്ങളായി മാഗസീനോട്…
Read Moreതൃശൂര്‍ പൂരം കൂടുതല്‍ പ്രൗഢിയോടെ വിപുലമായി നടത്തും; മന്ത്രി കെ.രാജന്
തൃശൂര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തുന്ന പൂരമെന്ന നിലയില്‍ അതിനെ കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകമാക്കണമെന്ന് മന്ത്രി കെ.രാജന് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പൂരം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കണം. ഇതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലെ ഏതൊക്കെ കെട്ടിടങ്ങളില്‍ ആളുകള്‍ക്ക് കയറിനില്ക്കാനാവും എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പൂരത്തിന് മുമ്പ് സാധ്യമാവുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. പൂരത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കി പഴുതടച്ച സജ്ജീകരണങ്ങളൊരുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്ന് മന്ത്രി…
Read Moreകാലാവസ്ഥ കനിഞ്ഞാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്
തൃശൂർ : മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലുമണിക്ക് വെടിക്കെട്ട് നടത്താനാണ് തീരുമാനം. തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ രണ്ടുവട്ടം വെടിക്കെട്ട് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ആദ്യം വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. പിന്നീടിത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയെങ്കിലും മഴ വീണ്ടും വില്ലനായി. കുടമാറ്റം നടക്കുമ്പോൾ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.
Read Moreതൃശൂര്‍ പൂരം വെടിക്കെട്ട്: വീണ്ടും മാറ്റി
തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താന്‍ ഇന്നലെ ധാരണയായിരുന്നത്. ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും. ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്.
Read Moreആകാശം തെളിഞ്ഞാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്
തൃശൂർ: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെ ധാരണയായി. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് 6.30ന് വെടിക്കെട്ട് നടത്താൻ ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
Read Moreതൃശൂർ പൂരം, സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി
തൃശൂർ : തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. അതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങും. പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജന് ഉദ് ഘാടനം…
Read Moreതൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്. ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്റെ താളവും വര്‍ണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയില്‍ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയില്‍ തിരുവമ്ബാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്ബിള്‍ വെടിക്കെട്ട്. 9ന് പൂര വിളംബരം. 10ന് പുലര്‍ച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിന്‍കാട്…
Read More