തിരുവനന്തപുരം: അനന്തപുരിയിൽ പൊങ്കാല അർപ്പിക്കാൻ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. രാവിലെ പത്തരക്കാണ് അടുപ്പ് വെട്ട്. രണ്ടരക്ക് നിവേദ്യം സമർപ്പിക്കും. കനത്ത പൊലീസ് കാവലിലാണ് പൊങ്കാല മഹോത്സവം രാവിലെ 10-ന് പുണ്യാഹത്തിനു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗമാണ് ഇന്ന് പാടുന്നത്. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം…
Read MoreTag: thiruvanandapuram
അടുത്ത ഐഎഫ്എഫ്കെ ഈ വർഷം തന്നെ
തിരുവനന്തപുരം : ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കുമെന്ന് ഐഎഫ്എഫ്കെയുടെ ഇന്‍സ്റ്റഗ്രാം പേജിൽ ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാം ആഴ്ചയാണ് ഐഎഫ്എഫ്കെ നടക്കാറുണ്ടായിരുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം മേള ഈ മാർച്ചിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
Read Moreപുതിയ ബജറ്റിൽ നികുതി വർധിക്കും
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെ പുതിയ ബജറ്റിൽ നികുതി വർധിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും മറ്റ് നികുതികൾ കൂട്ടാനാണ് തീരുമാനം. കോവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം നികുതി വർധിപ്പിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ തന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കും. ക്ഷേമ പെൻഷൻ, സാമൂഹിക പെൻഷൻ വർധന എന്നിവ പുതിയ ബജറ്റിൽ പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതത്തിൽ ഇത്തവണ വൻകുറവ് വരും. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർക്കും അതുകൊണ്ട് തന്നെ വരുമാന വർധന നിലപാട് അനിവാര്യമെന്നാണ് …
Read Moreസംസ്ഥാന ബജറ്റ് മാർച്ച് 11 ന്
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11 ന് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വികസന പദ്ധതികൾക്ക് മാത്രമായി 13000 കോടിയിലേറെ ചെലവഴിക്കാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ…
Read More