ബെംഗളൂരു : കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുകയാണ് കർണാടക. അതുകൊണ്ട് നാട്ടിലേക്ക് പോകാനായി കേരള കർണാടക ആർടിസി സർവീസുകളിൽ തിരക്കേറി. കോവിഡിന്റെ മൂന്നാം തരംഗത്തിൽ യാത്രാവിലക്ക് പോലെയുള്ള നിയന്ത്രണങ്ങൾ വരുമോ എന്ന ഭീതിയിലാണ് പലരും നാട്ടിലേക് മടങ്ങുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ കുറവായതിനാൽ ബസ് സർവീസുകൾ വാരാന്ത്യത്തിലേക്ക് മാത്രമായി ചുരുക്കിയിരുന്നു,ഇതോടെ സർവീസ് നടത്തുന്ന ബസികളിലെ ടിക്കറ്റ്സ് നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.
Read MoreTag: THIRD WAVE
മറ്റൊരു തരംഗത്തെ നേരിടാൻ മൂന്നാമത്തെ കോവിഡ് ഡോസോ? ബൂസ്റ്റർ ഡോസ് എടുത്ത് ഡോക്ടർമാരും നഴ്സുമാരും.
ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഡോസിനുള്ള നയത്തിൽ“പ്രവർത്തിച്ചു വരുന്നതിനിടയിൽ ”, കർണാടകയിലെ ഉത്കണ്ഠാകുലരായ ആരോഗ്യ പ്രവർത്തകരുംഡോക്ടർമാരും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല ഡോക്ടർമാരും 2021 ജനുവരിയിൽ ഒന്നാമത്തെ ഡോസ് വാക്‌സിനും രണ്ടാമത്തേത്ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പും എടുത്ത് കഴിഞ്ഞതായി പ്രസ്തുത റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും വീണ്ടും അണുബാധകൾ ഉണ്ടാകുന്നതും , പലരുംഐസിയുവിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാകുന്നതും, മരണങ്ങൾ സംഭവിക്കുന്നതും കാണുന്നതിനാൽതങ്ങൾ “ഉത്കണ്ഠാകുലരാണ്” എന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറഞ്ഞു.
Read More