ബെംഗളുരു: മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത പുറത്ത്. മൊബൈൽ മോഷണം ചെറുത്തതിനും ചോദ്യം ചെയ്തതുമാണ് 18 കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ചേർത്തല എഴുപുന്ന ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭരതീ നഗർ സ്വദേശികളായ മുഹമ്മദ് ദാബിർ(19), മഹമ്മദ് അബ്ബാസ്(19) ഇക്ബാൽ അഹമദ് ഷെരീഫ്(20) എന്നിവരാണ് പിടിയിലായത്. മൊബൈൽമോഷ്ടിക്കുന്നത് ചെറുത്തു നിന്നതിലെ വൈരാഗ്യമാണ് സംഘം ഗൗതമിനെ കുത്തി വീഴ്ത്താനിടയക്കിയത്. നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റാണ് ഗൗതം മരിച്ചത്. പ്രതികളെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു.
Read MoreTag: theft
4 ലക്ഷവും 5.5 കിലോ സ്വർണ്ണവുമായി മുത്തൂറ്റ് ഫൈനാൻസിലെ മാനേജർ മുങ്ങിയതായി പരാതി
ബാംഗ്ലൂർ : 1.5 കോടിയുടെ മുതലുമായി മാനേജർ മുങ്ങിയതായി ബാംഗ്ലൂർ ചെന്നപ്പട്ടണ പോലീസ് സ്റ്റേഷനിൽ പരാതി .28 വയസ്സുകാരനായ നവീനാണ് മുതലുമായി കാണാതായ മാനേജർ .പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് പ്രകാരം 4 മാസം മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത് .മറ്റു രണ്ടു ജോലിക്കാർ കൂടെ ഉണ്ടായിരുന്നു ഇ ബ്രാഞ്ചിൽ .സാധാരണ ഓഫീസ് തുറക്കാറുള്ള വ്യക്തി ലീവിൽ ആയിരുന്നതിനാൽ താക്കോൽ നവീനെ ഏൽപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7:30ക്ക് ഓഫീസിൽ എത്തിയ നവീൻ വലിയ ബാഗുമായി പോകുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ മറ്റൊരു ജോലിക്കാരനായ സേവ്യറെ വിവരം…
Read More