വെള്ളക്കെട്ട് രൂക്ഷം; അഴുക്കുചാലുകൾ നവീകരിക്കുവാൻ തീരുമാനം

ബെം​ഗളുരു; ന​ഗരത്തിലെ അഴുക്കുചാലുകൾ നവീകരിക്കാൻ തീരുമാനം, തീരെ ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടാണ് ന​ഗരത്തിൽ പലയിടത്തും രൂപപ്പെടുന്നത്. കൃത്യമായ കണക്കുകളും പദ്ധതികളും അഴുക്കുചാലുകൾ സമയബന്ധിതമായി നവീകരിക്കാൻ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കോർപ്പറേഷൻ അധികൃതരെ അറിയിച്ചു. ബെലന്ദൂർ, എച്ച് എസ് ആർ ലേ ഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മുഖ്യമന്ത്രി വീടുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഓട നിറഞ്ഞു കഴിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ഇതിനോടകം മുഖ്യമന്ത്രിക്ക് ലഭിയ്ച്ചത്. കനാലുകളിലെ വെള്ളം ഒഴുകി പോകുന്നില്ലെന്നും അത് വൃത്തിയാക്കണമെന്നും ഏറെ കാലമായി പ്രദേശവാസികൾ…

Read More

ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ

ബെം​ഗളുരു; ബെം​ഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രം​ഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെം​ഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…

Read More

ബെം​ഗളുരുവിലെ ബസുകളുടെ സമയം അറിയില്ലേ? വിഷമിക്കണ്ട, ഒാരോ റൂട്ടിലെയും ബസുകളും അവയുടെ സമയവും അറിയാനായി സ്റ്റോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരുന്നു

ബെം​ഗളുരു: ജനപ്രിയ പദ്ധതിയുമായി ബിഎംടിസി എത്തുന്നു ഇനി മുതൽ ബസ് സമയവും റൂട്ടുമെല്ലാം സ്റ്റോപ്പിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയും, അതായത് സംശയമുണ്ടെ​ങ്കിൽ കാണുന്നവരോടൊക്കെ ചോദിച്ച് ചോദിച്ച് പോകുന്ന ശീലം ഒഴിവാക്കാം. ബസുകളും അവയുടെ സമയവും മാപ്പിന്റെ സഹായത്തോടെ തൽസമയം അറിയിക്കുന്ന പിഎെഎസ് സിസ്റ്റം ബോർഡുകൾ സ്ഥാപിക്കാൻ ബിഎംടിസിക്ക് ബിബിഎംപി അനുവാദം നൽകി കഴിഞ്ഞു.

Read More

ഇനി മുതൽ ക്യൂ നിന്ന് മടുക്കേണ്ട; കെംപ​ഗൗഡ വിമാനത്താവളത്തിൽ സെൽഫ് ബാ​ഗ് ഡ്രോപ് സംവിധാനമെത്തി

ബെം​ഗളുരു: ഇനി മുതൽ ക്യൂ നിന്ന് വിഷമിക്കണ്ട, കെംപ ​ഗൗഡ രാജ്യാന്തര വിമാനതാവളത്തിൽ ബാ​ഗ് പരിശോധനക്ക് തനിയ പരിശോധന നടത്തുന്ന സെൽഫ് ബാ​ഗ് ഡ്രോപ് സംവിധാനമെത്തിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വെബ്-ചെക് ഇൻ ക്യു തിരഞ്ഞെടുക്കുന്നവർക്കാണ് ക്യു നിൽക്കാതെ അവരവരുടെ എയർലൈൻ കൗണ്ടറുകളുടെ മുന്നിലെ മെഷീനിൽ ബാ​ഗ് നിക്ഷേപിച്ചതിന് ശേഷം ബോർഡിംങ് ​ഗേറ്റേലേക്ക് പോകാവുന്നതാണ്. നിങ്ങളുടെ ല​ഗേജിന്റെ ഭാരം എയർലൈൻ കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമെങ്കിൽ മെഷീൻ സ്വയം ബാർകോഡ് അടക്കമുള്ളവയും, രസീതും പതിപ്പിച്ച് കാർ​ഗോ വിഭാ​ഗത്തിലേക്ക് അയക്കും.

Read More
Click Here to Follow Us