ബെംഗളൂരു: നഗരത്തിലെ റോഡുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി 75 സ്വീപ്പിങ് യന്ത്രങ്ങൾ കൂടി വാങ്ങാൻ തയ്യാറെടുത്ത് ബിബിഎംപി. നിലവിൽ 26 യന്ത്രങ്ങൾ ആണ് ബിബിഎംപിയുടെ പക്കൽ ഉള്ളത്. 75 സ്വീപ്പിങ് യന്ത്രങ്ങളിൽ പകുതി എണ്ണം ഉടൻ വാങ്ങാനും ബാക്കി പകുതി മാസവേതന അടിസ്ഥാനത്തിൽ സ്വകാര്യ കരാറുകാരിൽ നിന്ന് വാടകയ്ക്ക് എടുക്കാനും ആണ് ഉദ്ദേശിക്കുന്നതെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കരാറുകാർക്ക് പണം നൽകുക. പദ്ധതിയ്ക്കായി 90 കോടി രൂപയാണ് ചെലവഴിക്കുന്നത്.
Read More