ബെംഗളൂരു: നഗരത്തിലെ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മുൻനിർത്തി, ബി.എം.ടി.സി ബസ്സുകളിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് പ്രതേക കണ്സെഷൻ പാസുകൾ നൽകുന്നു. ഓരോ വിദ്യാർത്ഥികളുടെയും വീടിനടുത്തുള്ള ബസ്‌സ്റ്റോപ് മുതൽ അവർ പഠിക്കുന്ന കോളേജുകൾ വരെയുള്ള യാത്രക്കാണ് കണ്സെഷൻ. അതോടൊപ്പം ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്ത ബിരുദം , പ്രൊഫഷണൽ കോഴ്സുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ, സായാഹ്‌ന കോളേജ് വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും ക്ലാസ്സുകളും സെപ്തംബർ അവസാനം വരെ നീട്ടിയതിനാൽ നിലവിലുള്ള പാസുകളുടെ കാലാവധി സെപ്തംബർ മാസം അവസാനം വരെ നീട്ടി നൽകുന്നതാണ്.
Read More