ബെംഗളൂരു: കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുടെ പേരിൽ ബുധനാഴ്ച സാനിറ്റൈസർ കഴിച്ച് വിധാന സൗധയ്ക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ടിവി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ജെസി നഗർ സ്വദേശിയായ 52 വയസ്സുള്ള നന്ദ കുമാറാണ് ബുധനാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാനിറ്റൈസർ കഴിച്ച ഉടനെ ബൗറിംഗ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച നന്ദയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. കുമാർ തന്റെ ഭാര്യയ്ക്കും മറ്റുള്ളവർക്കുമെതിരെ ജെസി നഗർ പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ പോലീസ് ഇവരെ വിളിച്ചുവരുത്തി കൗൺസിലിങ്ങിന് നൽകിയതിനുശേഷം വിട്ടയച്ചു. എന്നാൽ ഭാര്യയെയും മറ്റുള്ളവരെയും…
Read More