ഭുവനേശ്വർ: ഒമ്പതുവയസുകാരൻ വിഴുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘം കുട്ടിയെ രക്ഷിച്ചത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി ആണ് കുട്ടി വിഴുങ്ങിയത്. കുട്ടിയുടെ ശ്വാസകോശത്തില്‍ കുത്തി നില്‍ക്കുകയായിരുന്നു. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read More