ബെംഗളൂരു: ആഗോളതലത്തിൽ സ്റ്റാർട്ട് അപ്പ് നിക്ഷേപ രംഗത്ത് ബെംഗളൂരുവിന് അഞ്ചാം സ്ഥാനം. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകൾ പ്രകാരം 750 കോടി ഡോളറിന്റെ നിക്ഷേപമാണ് ബെംഗളൂരുവിലെ ടെക് കമ്പനികൾ സമാഹരിച്ചത്. ഗ്ലോബൽ ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം മുൻ വർഷങ്ങളിലെ കണക്കുകൾ മറികടന്ന നേട്ടമാണിത്. പട്ടികയിൽ സാൻഫ്രാൻസിസ്കൊ ആണ് മുന്നിൽ. ന്യൂയോർക്കും ലണ്ടനും ആണ് 2 ഉം 3 ഉം സ്ഥാനത്ത്.
Read MoreTag: startup
മലയാളി സ്റ്റാർട്ടപ്പിൽ മൂലധന നിക്ഷേപം
ബെംഗളൂരു: ബെംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് ‘സെര്‍ട്ടിഫൈമീ’യില്‍ നിക്ഷേപക സ്ഥാപനമായ കലാപിന കാപിറ്റല്‍ വക നിക്ഷേപം. നിക്ഷേപ തുക എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. തൃശൂര്‍ സ്വദേശിയായ രഞ്ജിത് തറയില്‍ 2021ല്‍ രൂപീകരിച്ച സ്റ്റാര്‍ട്ടപ്പായ സെര്‍ട്ടിഫൈമീ ചുരുങ്ങിയ കാലയളവുകൊണ്ട് ആഗോളതലത്തില്‍ തന്നെ പ്രമുഖ ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയി മാറുകയാണ് ഉണ്ടായത്. 700ലേറെ സ്ഥാപനങ്ങളാണു ഈ പ്ലാറ്റ്ഫോം ഇന്ന് ഉപയോഗിക്കുന്നത്. വിവിധ കോഴ്സുകളിലെ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാഡ്ജുകള്‍ തുടങ്ങി ഡിജിറ്റല്‍ ലൈസന്‍സുകളും രേഖകളുമെല്ലാം ഡിജിറ്റല്‍ ക്രെഡെന്‍ഷ്യല്‍സില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ…
Read Moreകോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ നൽകി സ്റ്റാർട്ടപ്പ് കമ്പനികൾ
ബെംഗളുരു; കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ തയ്യാറാക്കി സ്റ്റാർട്ടപ്പുകൾ, കോവിഡ് പ്രതിരോധത്തിന് അത്യാധുനിക ഉപകരണങ്ങൾ നിർമിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ. അത്യാധുനികമായ ഉപകരണങ്ങളും വൈറസ് പ്രതിരോധത്തിനുള്ള ഫേസ് വാഷും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ആറോളം ഉപകരണങ്ങളാണ് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പുറത്തിറക്കിയത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ. കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ കഴിയുന്ന യു.വി. റോസ് ബോക്സ്, നിർമിത ബുദ്ധി അധിഷ്ഠതമായ ടെസ്റ്റിങ് സംവിധാനം, ആർ. ടി.പി.സി.ആർ. ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സ്റ്റാർട്ടപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐ.സി.എം.ആറിന്റെ അംഗീകാരവും ഈ ഉപകരണങ്ങൾക്കുണ്ട്. ഇതിൽ ചിലത്…
Read More