നമ്മ മെട്രോ, സ്റ്റാളുകൾ തുടങ്ങാൻ ടെൻഡർ നടപടികൾ ആരംഭിച്ചു

ബെംഗളൂരു: സജീവ നിയന്ത്രണങ്ങൾക്ക് ശേഷം നമ്മുടെ മെട്രോ സ്റ്റേഷനുകളിൽ വീണ്ടും വ്യാപാര സ്റ്റാളുകൾ സജീവമാകുന്നു. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു. പ്രതിസന്ധിയ്ക്ക് മുൻപ് സലൂൺ മുതൽ സ്നാക്സ് പാർലറുകൾ വരെ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമായതോടെ ഇവയെല്ലാം അടച്ചു പൂട്ടുകയായിരുന്നു. നിലവിൽ പ്രതിദിനം 5 ലക്ഷം യാത്രക്കാർ നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. യാത്രകൾ സാധാരണ നിലയിൽ ആയതോടെ സ്റ്റാളുകളും പഴയ രീതിയിലേക്ക് തിരികെ എത്തുകയാണ്.

Read More
Click Here to Follow Us