മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിലേക്ക് . വലിയ രീതിയിൽ ഉള്ള ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ നേടി. അഞ്ചാമത്തെ ആഴ്ച്ചയിലും കുതിക്കുന്ന കണ്ണൂർ സ്ക്വാഡിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നേടിയിരിക്കുന്നത് എന്നും നവംബറിൽ പ്രദർശനം ഉണ്ടാകുമെന്നും ഒടിടി പ്ലാറ്റ്ഫോമുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കണ്ണൂർ സ്ക്വാഡ് ആഗോളതലത്തിൽ ആകെ നേടിയത് 82.95 കോടി എന്നാണ് നിലവിലെ റിപ്പോർട്ട്.
Read More