കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
Read MoreTag: Sports
മുംബൈ ഇന്ത്യന്‍സിന് ജയം; ബാംഗ്ലൂര്‍ പ്ലേ ഓഫില്‍;ഡൽഹി പുറത്ത്
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് ജയത്തോടെ മടക്കം. നിര്‍ണായക മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഡല്‍ഹിയെ മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തി. 160 റണ്‍സ് വിജയലക്ഷ്യം മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കുകയായിരുന്നു
Read Moreആർസിബിയ്ക്ക് ഇന്ന് ജീവൻ മരണ പോരാട്ടം
മുംബൈ : ഐപിഎല്ലില്‍ ഇന്ന് ആര്‍സിബിക്ക് ജീവന്‍മരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികളായി എത്തുന്നത്. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് കളിക്കാനായി ഇറങ്ങുന്നത്. തോറ്റാല്‍ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും നഷ്ടസ്വപ്നമാവും ഫാഫ് ഡുപ്ലസിക്കും സംഘത്തിനും.
Read Moreറോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പ്ലേ ഓഫ് കയറാൻ ജയിച്ചാൽ മാത്രം പോരാ, ഒരാൾ തോൽക്കുകയും വേണം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐപിഎല്‍ പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് ഒരു ജയം മാത്രമല്ല മറ്റൊരു ടീം തോല്‍ക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സാണ് തോല്‍ക്കേണ്ട ടീം. 13 കളികളില്‍ ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുള്ളത്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്നത് ഒരു കളി കൂടി. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റന്‍സാണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ഈ കളിയില്‍ നിര്‍ബന്ധമായും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കണം. എങ്കിലേ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉള്ളൂ. ഗുജറാത്തിനെതിരെ ജയിച്ചാല്‍…
Read Moreകർണാടക പഞ്ചഗുസ്തിയിൽ തിളങ്ങി മലയാളി താരം ഷഹിം
ബെംഗളൂരു : കർണാടക സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മേഴത്തൂർ സ്വദേശി മുഹമ്മദ് ഷഹീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .തുടർന്ന് ഈ മാസം 18,19,20 ന് ഗോവയിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിലേക്കും മുഹമ്മദ് ഷഹീം തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റ കൈകൊണ്ട് 30 സെക്കൻഡിൽ 30 (ONE ARM knuckle)പുഷ്അപ്പും, 30 സെക്കൻഡിൽ 40 ക്ലാപ്പിങ്ങ് പുഷ്അപ്പ് ചെയ്ത് രണ്ട് IB ലോക റെക്കോർഡ് സ്വന്തമാക്കി നാടിൻറെ അഭിമാനമായി മാറിയിരുന്നു ഷഹീം . കൂടാതെ മിസ്റ്റർ പാലക്കാട് MR കേരളയും ആയിട്ടുണ്ട്. വീട്ടുകാരുടെയും സുൃത്തുക്കളുടെയും പിന്തുണയും ഷഹിമിനുണ്ട്…
Read Moreപ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ബെംഗളൂരു
മുംബൈ: ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ച് ബെംഗളൂരുവിന് തകർപ്പൻ ജയം. 65 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു ഗംഭീര വിജയമാണ് നേടിയത്. മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്‌കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്‌സ്‌വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്‌ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73…
Read Moreപ്ലേ ഓഫ് പ്രതീക്ഷയിൽ ബെംഗളൂരുവും ഹൈദരാബാദും
ബെംഗളൂരു: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈയിലാണ് മത്സരം.11 കളിയില്‍ 12 പോയിന്‍റുള്ള ബെംഗളൂരുനും 10 കളിയില്‍ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഈ വിജയം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരുനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ബെംഗളൂരിന് ഇത് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ…
Read Moreകൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ച് ലഖ്‌നൗ ഒന്നാമത്
പൂനെ: എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ പോയിന്റ് ടേബിളിൽ 16 പോയിന്റോടെ ലഖ്‌നൗ ഒന്നാമത് എത്തി. ഗുജറാത്ത് രണ്ടാം സ്ഥാനത്തും,രാജസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.
Read Moreപരാഗിന് കൈ കൊടുക്കാതെ പട്ടേൽ, വിമർശനവുമായി ആരാധകർ
പൂനെ : കഴിഞ്ഞ ദിവസം നടന്ന ഐ പി.എല്ലില്‍ അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബെംഗളൂരുവിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താന്‍ വിഷമിച്ചു നിന്ന റിയാന്‍ പരാഗ് ഫോമിലേക്കുയര്‍ന്നതാണ് ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില…
Read Moreഡൽഹിക്കെതിരെ ബെംഗളൂരുവിനു 16 റൺസ് വിജയം
ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് 16 റണ്‍സ് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 16 റണ്‍സുമായി പൃഥ്വി ഷായെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 66 റണ്‍സ് നേടിയ വാര്‍ണറിന്റെ ഇന്നിങ്‌സില്‍ 5 സിക്‌സറും 4 ബൗണ്ടറികളും അടങ്ങിയിരുന്നു. വാര്‍ണര്‍ വീണതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു റണ്ണൗട്ടിലൂടെ 14 റൺസ്സുമായി മാര്‍ഷും പുറത്തായി.…
Read More