ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിനെ തുടർന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അവസാന നിമിഷം പ്രഖ്യാപിച്ച മൈസൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (06249) ഇന്ന് പുറപ്പെടും. ഉച്ചയ്ക്കു 2.15ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് കെഎസ്ആർ ബെംഗളൂരു, പാലക്കാട്, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം വഴിയുള്ള ട്രെയിൻ നാളെ 8.10നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം–മൈസൂരു സ്പെഷൽ ട്രെയിൻ (06250) 17ന് വൈകിട്ട് 4.55നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പുലർച്ചെ 3.30നു മൈസൂരുവിലെത്തും. ഇന്നലെ ഉച്ചയ്ക്ക് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്കു നീണ്ടിരുന്നു.
Read MoreTag: SPECIAL TRAIN
തിരുവനന്തപുരത്തേക്ക് ഇന്ന് പ്രത്യേക തീവണ്ടി സർവീസ്.
ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബുധനാഴ്ച തിരുവനന്തപുരത്തേക്ക് സംക്രാന്തി എന്ന പ്രത്യേക തീവണ്ടി സർവീസ് നടത്തും. മൈസൂരു – തിരുവനന്തപുരം സെൻട്രൽ- മൈസൂരു ഫെസ്റ്റിവൽ എക്സ്‌പ്രസാണ് (06201/06202) സർവീസ് നടത്തുന്നത്. ഒരു എ.സി. ടു ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചും ഏഴ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഉണ്ടാകും. സമയക്രമം ചുവടെ: ഉച്ചയ്ക്ക് 12.05-ന് മൈസൂരുവിൽനിന്ന് പുറപ്പെടും. മാണ്ഡ്യ (ഉച്ചയ്ക്ക് 12.34), കെങ്കേരി (ഉച്ചയ്ക്ക് 1.35), കെ.എസ്.ആർ. ബെംഗളൂരു (ഉച്ചയ്ക്ക് 2.05)…
Read More