ബെംഗളൂരു : ബെംഗളൂരു, മൈസൂരു റെയിൽവേ ഡിവിഷനുകളിലെ ആറു പാതകളിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി. 874.12 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. ആറു പാതകളിലായി ആകെ 639.05 കിലോമീറ്ററിലാണ് ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനമെത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബെംഗളൂരു സിറ്റി- യശ്വന്തപുര- യെലഹങ്ക പാത, യശ്വന്തപുര- അരസിക്കരെ, ലൊട്ടെഗൊല്ലഹള്ളി- ഹൊസൂർ, വൈറ്റ്ഫീൽഡ് -ജോലാർ പേട്ട്, ബൈയ്യപ്പനഹള്ളി- പെനുകൊണ്ട, ബെംഗളൂരു സിറ്റി- മൈസൂരു എന്നീപാതകളിലാണ് പദ്ധതിയനുസരിച്ച് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനമൊരുക്കുക. ഓട്ടോമാറ്റിക് സിഗ്നലിങ് പൂർത്തയാകുന്നതോടെ ഈ പാതകളിലൂടെ…
Read MoreTag: Signal
സിഗ്നല്‍ പാലിച്ചില്ല ; നടൻ വിജയ്ക്ക് പിഴ
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന…
Read Moreസിഗ്നൽ രഹിത ഇടനാഴി അടിപ്പാത 45 ദിവസത്തിനുള്ളിൽ ; ബിബിഎംപി
ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ 17.5 കിലോ മീറ്റർ സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ബിബിഎംപി. 20 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന അടിപ്പാത മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കി ഗതാഗതം ആരംഭിക്കാനാകുമെന്ന് ബിബിഎംപി ചീഫ് എഞ്ചിനീയർ എം. ലോകേഷ് പറഞ്ഞു. ഇടനാഴിയുടെ ഭാഗമായുള്ള കുന്ദലഹള്ളി അടിപ്പാതയുടെ നിർമ്മാണം നിലവിൽ പൂർത്തിയായി ഗതാഗതം ആരംഭിച്ചു.
Read More