പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നാനോ പോംവഴി വേണം; സിദ്ധരാമയ്യ

ബെംഗളൂരു: പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ നേരിടാൻ നാനോ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പോംവഴികൾ വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 3 ദിവസത്തെ ബെംഗളൂരു നാനോ ഇന്ത്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ, ഊർജ സുരക്ഷ, ശുദ്ധജല പ്രശ്നം, ആരോഗ്യ സംരക്ഷണം, മാലിന്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ രാജ്യാന്തര തലത്തിലെ പങ്കാളിത്തത്തിന് പുറമെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കേരളത്തിനായി എല്ലാ സഹായത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച്‌ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…

Read More

മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നല്‍കി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഹൈകമാൻഡ് ഇടപെടലില്‍ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും…

Read More
Click Here to Follow Us