ബെംഗളുരു; കോവിഡ് ഡെൽറ്റ ഉപവകഭേദം, യുകെയിൽ നിന്നുള്ള എവൈ 4.2 കർണ്ണാടകയിൽ വ്യാപിച്ചിട്ടുണ്ടോ എന്നറിയുവാനായി പരിശോധന നടത്തും. ഇതിനായി കോവിഡ് ജനിതകമാറ്റ പഠനസമിതിയാണ് പരിശോധന നടത്തുക. ഇതിനായി ഇതുവരെ 1300 പഠന സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എവൈ 4.2 കണ്ടെത്താനായി നടത്തിയ പരിശോധനയിലിതുവരെ ഈ വകഭേദം കണ്ടെത്താനായിട്ടില്ല എന്ന് സമിതി അംഗം ഡോക്ടർ വിശാൽ റാവു അറിയിച്ചു. എവൈ 4.2 കണ്ടെത്താനായുള്ള പരിശോധനകൾ നടത്തുന്നത് സ്ട്രാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ്.
Read MoreTag: sample
മലിനവെള്ള ഉപയോഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ
ബെംഗളുരു; യാദ്ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ചഗുണ്ഡല ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വിഭാഗം പരിസരമാകെ പരിശോധന നടത്തി. ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…
Read More