റോഡ് കഴുകാൻ പ്രത്യേക സംവിധാനവുമായി ബി ബി എം പി 

ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ പുതിയ സംവിധാനവുമായി ബിബിഎംപി. ഇതിനായി ജെറ്റ് ക്ലീനറുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണ് ബിബിഎംപി. 10000 ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ക്ലീനറുകൾ ആണ് വാങ്ങുന്നത്. ടെൻഡർ ഷുവർ, സ്മാർട്ട് സിറ്റി റോഡുകളുടെ ശുചീകരണം എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുക. രാത്രി സമയങ്ങളിൽ ആണ് ശുചീകരണം നടത്തുക. പ്രതിദിനം 40 കിലോ മീറ്റർ ദൂരം ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും.

Read More

75 സ്വീപ്പിങ് മെഷീനുകൾ കൂടെ വാങ്ങും ; ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ റോഡുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി 75 സ്വീപ്പിങ് യന്ത്രങ്ങൾ കൂടി വാങ്ങാൻ തയ്യാറെടുത്ത് ബിബിഎംപി. നിലവിൽ 26 യന്ത്രങ്ങൾ ആണ് ബിബിഎംപിയുടെ പക്കൽ ഉള്ളത്. 75 സ്വീപ്പിങ് യന്ത്രങ്ങളിൽ പകുതി എണ്ണം ഉടൻ വാങ്ങാനും ബാക്കി പകുതി മാസവേതന അടിസ്ഥാനത്തിൽ സ്വകാര്യ കരാറുകാരിൽ നിന്ന് വാടകയ്ക്ക് എടുക്കാനും ആണ് ഉദ്ദേശിക്കുന്നതെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കരാറുകാർക്ക് പണം നൽകുക. പദ്ധതിയ്ക്കായി 90 കോടി രൂപയാണ് ചെലവഴിക്കുന്നത്.

Read More
Click Here to Follow Us