ബെംഗളൂരു: സംഗീത സംവിധായകൻ റിക്കി കേജിന്റെ ഗ്രാമി മെഡൽ കഴിഞ്ഞ രണ്ടു മാസത്തോളമായി ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഏപ്രിലിൽ ആണ് റിക്കിയ്ക്ക് പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം ലഭിച്ചത്. എന്നാൽ മെഡൽ കൊണ്ടു വന്ന കൊറിയർ കമ്പനിയുടെ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റമ്സ് മെഡൽ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ വിവരം റിക്കി ട്വിറ്റെറിലൂടെ പങ്കുവച്ചതിലൂടെയാണ് ഇത് കൂടുതൽ വിവാദമായതും മെഡൽ റിക്കിയ്ക്ക് കിട്ടാൻ ഉള്ള വഴികൾ തുറന്നതും.
Read More