രാഷ്ട്രീയ മിലിറ്ററി സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: രാഷ്ട്രീയ മിലിറ്ററി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടങ്ങിയവരും സംബന്ധിക്കും. സ്‌കൂളിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ 1800 കിലോ മീറ്റർ സൈക്കിൾ റാലിയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 10 ദിവസങ്ങൾ കൊണ്ടാണ് റാലി പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്.  ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച് ഈ സ്കൂൾ പിന്നീട് രാഷ്ട്രീയ മിലിറ്ററി സ്കൂൾ എന്ന പേരിലേക്ക് മാറുകയിരുന്നു. റോയൽ ഇന്ത്യൻ മിലിറ്ററി കോളേജ് എന്നായിരുന്നു തുടക്കത്തിലെ പേര്.

Read More
Click Here to Follow Us