ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുകോണും വേർപിരിയുന്നതായി റിപ്പോർട്ടുകൾ . ഇരുവർക്കും ഇടയിൽ വിള്ളൽ വന്നതായുള്ള അഭ്യൂഹം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ് ഇപ്പോൾ .ഇരുവരുടെയും ചില ട്വീറ്റുകളാണ് വാർത്തകൾക്ക് കാരണമാവുന്നത് .ഇതോടെ ആരാധകരും ആശങ്കയിലാണ്. എന്നാൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി റൺവീർ രംഗത്ത് എത്തിയിരുന്നു. വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാമെന്നും റൺവീർ പറഞ്ഞു . 83 എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 ൽ ആണ് ദീപിക പദുകോണും രൺവീർസിംഗും വിവാഹിതരായത്.
Read MoreTag: ranveer singh
പൂർണ നഗ്നനായി ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങളുമായി രൺവീർ സിംഗ്
വസ്ത്രധാരണം കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍ സിംഗ്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടി പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിന്റെ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസ്ക് ഏറ്റെടുക്കാന്‍ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേര് താരത്തെ അഭിനന്ദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും…
Read More