ബെംഗളൂരു: നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു സാങ്കേതിക കമ്പനിയും ബെംഗളൂരുവിൽ നിന്ന് മാറില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ അവരുമായി അടുത്ത് പ്രവർത്തിക്കുമെന്നും പുതിയ ബെംഗളൂരുവിനായുള്ള ബ്ലൂപ്രിന്റ് പ്രവർത്തനത്തിലാണെന്നും മന്ത്രി കമ്പനികൾക്ക് ഉറപ്പ് നൽകി. അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ നേരിടുന്ന നഗരം വിടുന്നത് കമ്പനികൾ പരിഗണിക്കുമെന്ന ആശങ്കയെക്കുറിച്ച് ചോദിച്ചപ്പോൾ, (ബെംഗളൂരുവിന് പുറത്തേക്ക്) മാറുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലന്ന് പിഇഎസ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കഴിവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, വളർച്ച എന്നിവയുടെ കാര്യത്തിൽ സാങ്കേതിക…
Read More