ബെംഗളൂരു : സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾക്ക്, പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, മഴവെള്ളം കയറിയ എല്ലാ വീടുകൾക്കും അടിയന്തരമായി 10,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. മഴക്കെടുതിയിൽ ബെംഗളൂരുവിൽ നാനൂറോളം വീടുകളെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. രാവിലെ ബൊമ്മായിയുമായി സംസാരിച്ച മോദി, അകാല മഴയിൽ ജീവനും കൃഷിയും നഷ്‌ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാൻ ഹ്രസ്വവും ദീർഘകാലവുമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.…
Read MoreTag: Prime Minister
പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ 9 ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9 ന് രാജ്യത്തെ അഭിസംബോധന ചെയ്യും . പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് . ഏതാനും ആഴ്ചകൾക്കു മുൻപു കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ട ചരിത്രമുഹൂർത്തത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇത്തവണ ഏതു വിഷയമാണു പ്രധാനമന്ത്രി പരാമർശിക്കുകയെന്നു ഇനിയും വ്യക്തമല്ല. Today is the Parkash Purab of Sri Guru Nanak Dev Ji. Today PM will inaugurate key schemes relating to irrigation in…
Read Moreബിറ്റ്‌കോയിൻ ആരോപണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.
ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ പോയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും ഡൽഹിയിൽ വെച്ച് സന്ദർശിച്ചു. പ്രധാനമന്ത്രിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, തന്റെ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ എടുത്ത വിവിധ തീരുമാനങ്ങളും നടത്തിയ കാര്യങ്ങളും ചർച്ച വിഷയങ്ങളായി. എന്നാൽ കർണാടകയിലെ ചൂടെറിയ ബിറ്റ്കോയിൻ കുംഭകോണത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്ന വിഷയത്തെക്കുറിച്ച് മോദിജിയോട് പറയാൻ ശ്രമിച്ചപ്പോൾ, അത്തരം ആരോപണങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreനഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം.
ബെംഗളൂരു: ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത നഗരത്തിന് കൂടുതൽ ഓക്സിജനും വാക്സിനുകളും വേണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. 17 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഈ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. “കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മഹാമാരിയെ തടയുന്നതിനായി ഞങ്ങൾ കൈക്കൊണ്ട എല്ലാ നടപടികളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.” എന്ന് വീഡിയോ കോൺഫെറെൻസിനു ശേഷം ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലായിടത്തും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, പ്രാദേശിക തലത്തിൽ കണ്ടൈൻമെന്റ്…
Read Moreഇന്ത്യക്കും ഫ്രാന്‍സിനും ഇടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് ഫ്രഞ്ച് പ്രസിഡന്റ്.
ന്യൂഡൽഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി പത്നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ മാക്രോണിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച…
Read More