വിമാനത്താവളവികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറ്റെടുത്ത ഭൂമി റൺവേക്കു സമാനമായി നിരപ്പാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുത്തു വിമാനത്താവളത്തിന്‍റെ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.
ഭൂമി ഏറ്റെടുക്കലിന് അനുമതി നൽകി ഉത്തരവിറക്കിയതോടെ നടപടികൾ വേഗത്തിലാക്കും. റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് അടുത്ത ഘട്ടം. അത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് അതിരുകൾ നിർണ്ണയിക്കാൻ സർവേ നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ 50 ലക്ഷം രൂപയുടെ എസ്റ്റാബ്ലിഷ്മെന്‍റ് ഫണ്ട് അനുവദിക്കുന്നതാണ് അടുത്ത പടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts