ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ച് കർണാടക സർക്കാർ. ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മംഗളൂരു എഡിജിപി അലോക് കുമാർ അറിയിച്ചു. ബെല്ലാരിയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. കേസിൽ ഇന്നലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റ് ചെയ്തിരുന്നു . ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ബെള്ളരെ സ്വദേശി ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെ പോലീസ് പിടികൂടി.…
Read MoreTag: Praveen nettar
യുവമോർച്ച നേതാവിന്റെ കൊലപാതക കേസിൽ 3 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: കർണാടക യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസർകോട് നിന്നും മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഷിഹാബ്, റിയാസ്, ബഷീർ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റ്ചെയ്യപെട്ടവരുടെ എണ്ണം പത്തായി. പ്രതികളെ കാസർകോട്ടിൽ നിന്ന് പിടികൂടിയതായി മംഗളൂരു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അലോക് കുമാർ അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനിരിക്കെയാണ് സംസ്ഥാന പോലീസ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട…
Read Moreപ്രവീൺ നെട്ടാരു കൊലപാതകം, ഒരാൾ കൂടെ അറസ്റ്റിൽ
ബെംഗളൂരു: പ്രവീൺ നെട്ടാരു കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി ദക്ഷിണ കന്നഡ ജില്ല പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ ടൗൺ സ്വദേശി അബ്ദുൾ കബീർ (33) ആണ് പിടിയിലായത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജൂലൈ 26ന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ പ്രവീൺ നെട്ടാറിനെ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെത്തുടർന്ന്, ദക്ഷിണ കന്നഡ ജില്ലയിൽ പലയിടത്തും സംഘർഷാവസ്ഥ നിലനിന്നിരുന്നു, കല്ലേറും പോലീസ് ലാത്തി ചാർജും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പുത്തൂർ മേഖലയിൽ 144…
Read Moreപ്രവീൺ നെട്ടാറു കൊലപാതകം, 2 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് , നൗഫൽ എന്നിവരാണ് അറസ്റ്റിലായത് .നിലവിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സക്കീർ , ശഫീഖ് , സദ്ദാം , ഹാരിസ് എന്നിവരാണ് മുൻപ് പിടിയിൽ ആയത്. എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ഇന്ന് മുതൽ രാത്രികാല കർഫ്യൂ പിൻവലിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ ഉൾപെടെ ജില്ലയിൽ മദ്യവിൽപ്പനശാലകൾ അടക്കം…
Read Moreയുവമോർച്ച നേതാവിന്റെ കൊലപാതകം, കൂടുതൽ അറസ്റ്റിന് സാധ്യത
ബെംഗളൂരു: ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യതയുള്ളതായി പോലീസ്. കേസിൽ ഉൾപ്പെട്ടവരെ കൂടാതെ 15 പേർ കൂടെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതക സംഘത്തിനായി കാസർഗോഡ് ഉൾപ്പടെ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിച്ചുവരികയാണ്. പുത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡ മേഖലയിൽ ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. ആകെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത…
Read Moreകൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറുവിന്റെ വീട് സന്ദർശിക്കാൻ എത്തിയ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിനെ പോലീസ് തിരിച്ചയച്ചു. ജില്ലയിലാകെ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നിലവിലുണ്ട് .ഉഡുപ്പിയിൽ നിന്ന് ദക്ഷിണ കന്നടയിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് അതിർത്തിയായ ഹെമ്മാടിയിൽ വെച്ചു മുത്താലിക്കിനെ മംഗളൂരു പോലീസ് തിരിച്ചയച്ചതെന്ന് പോലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.
Read More