ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കൾക്കെതിരെ ഹിന്ദു സേന അധ്യക്ഷൻ പങ്കെടുത്തത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ. അവർ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവർ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ചു…
Read MoreTag: pramod muthalik
വർഗീയ വിഷം ചീറ്റി പ്രമോദ് മുത്തലിക്
ബെംഗളൂരു: ഒരു ഹിന്ദു വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കിയാൽ പകരം 10 മുസ്ലിം വിദ്യാർത്ഥികളെ കുടുക്കണമെന്ന് തീവ്രഹിന്ദുത്വവാദിയായ ശ്രീറാം സേന നേതാവ് പ്രമോദ് മുത്തലിക്ക്. ബഗൽകോട്ടിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് വിവാദ ആഹ്വാനം. മുസ്ലിം വിദ്യാർത്ഥികളെ കുടുക്കുന്നവർക്ക് സംഘടന സംരക്ഷണവും ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദ് എന്ന ‘ആപത്തി’നെപ്പറ്റി ഹിന്ദു വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ടത് ശ്രീറാം സേനയുടെ ഉത്തരവാദിത്വമാണെന്നും പ്രമോദ് പറഞ്ഞു. കർണാടകത്തിൽ 500 അനധികൃത ക്രിസ്ത്യൻ പള്ളിയുണ്ടെന്നും അവയെല്ലാം ഇടിച്ചുനിരത്തണമെന്നും മുത്തലിക്ക് മുമ്പാകെ ആഹ്വാനം ചെയ്തു.
Read Moreകാർക്കള മണ്ഡലത്തിൽ മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്
ബെംഗളൂരു: ഉഡുപി ജില്ലയിലെ കാര്‍ക്കള മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുകയെന്ന് മുതലിക് പറഞ്ഞു. സേന പ്രവര്‍ത്തകരുടെ ആവശ്യവും അഭിലാഷവുമാണ് തന്റെ സ്ഥാനാര്‍ഥിത്വം. വന്‍ അഴിമതികളുടേയും അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നതിന്റേയും വിവരങ്ങളാണ് വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് ജനസമ്പര്‍ക്കം നടത്തിയപ്പോള്‍ മനസിലാക്കാനായത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാവും തന്റേത്. താനോ സേനയോ ബിജെപിക്ക് എതിരല്ല. എന്നാല്‍ ആ പാര്‍ടിയുടെ ചില നേതാക്കള്‍ക്ക് എതിരാണ്. തന്നെ അവഹേളിക്കുകയും സേന പ്രവര്‍ത്തകരെ കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തവരെ…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് മത്സരിക്കും
ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെയും ഹിന്ദുത്വത്തിനുവേണ്ടിയും പോരാടാൻ ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതായി വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് അറിയിച്ചു. പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് കാർക്കള നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും പ്രമോദ് മുത്തലിക്ക് കൂട്ടിച്ചേർത്തു. ഹിന്ദുക്കളോട് അനീതിയും വ്യാപകമായ അഴിമതിയും നടക്കുന്നതിനാൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുത്തലിക് പറഞ്ഞു. ഹിന്ദുക്കൾക്ക് നീതിയും ബഹുമാനവും നൽകുക എന്ന ലക്ഷ്യത്തോടെയായിരിക്കും എന്റെ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ലെ നിയമസഭാ…
Read More