ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് ബി.ജെ.പി പ്രവേശനത്തിന് ഒരുങ്ങുന്നു. പ്രമോദ് പാര്‍ട്ടിയിലേക്കെത്തുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് അറിയിച്ചു. ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍…
Read More