ബെംഗളൂരു: കർണാടകയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനം കടന്ന് 10.3 ശതമാനമായി ഉയർന്നു., ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം 14,473 ആയി ഉയർന്നെന്നും അതിൽ 10,800 എണ്ണം ബെംഗളൂരുവിലാണെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് 1,356 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇപ്പോൾ സജീവമായ കേസുകൾ 73,260 ഉം ബെംഗളൂരുവിൽ 59,000 ഉം ആണ്. കൂടാതെ ഇന്നലെ അഞ്ച് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടട്ടുണ്ട്, സംസ്ഥാനത്തുടനീളം 1,40,452 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും സുധാകർ പറഞ്ഞു.…
Read More