ബെംഗളൂരു: കർണാടകയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനം കടന്ന് 10.3 ശതമാനമായി ഉയർന്നു., ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിദിന കേസുകളുടെ എണ്ണം 14,473 ആയി ഉയർന്നെന്നും അതിൽ 10,800 എണ്ണം ബെംഗളൂരുവിലാണെന്നും ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് 1,356 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇപ്പോൾ സജീവമായ കേസുകൾ 73,260 ഉം ബെംഗളൂരുവിൽ 59,000 ഉം ആണ്. കൂടാതെ ഇന്നലെ അഞ്ച് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടട്ടുണ്ട്,
സംസ്ഥാനത്തുടനീളം 1,40,452 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും സുധാകർ പറഞ്ഞു. വിജയപുര ജില്ലയിൽ 0 നും 15 നും ഇടയിൽ പ്രായമുള്ള 32 കുട്ടികളാണ് കൊവിഡ് പോസിറ്റീവായിട്ടുള്ളത് . 2 മുതൽ 5 വയസ്സുവരെയുള്ള രണ്ട് കുട്ടികളും 5 മുതൽ 11 വയസ്സുവരെയുള്ള അഞ്ച് കുട്ടികളും 11 മുതൽ 15 വയസ്സുവരെയുള്ള 25 കുട്ടികളും ഇവരിൽ ഉൾപ്പെട്ടതായി ജില്ലാ കമ്മീഷണർ പി സുനിൽ കുമാർ പറഞ്ഞു.
അതിനിടെ, തമിഴ്‌നാട്ടിലെ ഓം ശക്തി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 15 വയസ്സുള്ള ആൺകുട്ടിക്ക് മരണശേഷം പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി തീർത്ഥാടനത്തിന് തമിഴ്‌നാട്ടിലേക്ക് പോയ 22 പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചട്ടുള്ളത് അതെത്തുടർന്ന് ചാമരാജനഗർ ജില്ലാ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാനത്തെ ഡെൽറ്റ കേസുകൾ 2,937 ആയും ഒമിക്‌റോൺ കേസുകൾ 479 ആയും ഉയർന്നു. ദക്ഷിണ കന്നഡ ജില്ലയിൽ 583 കേസുകളാണ് റിപ്പോർട്ട് ചെയ്തട്ടുള്ളത്, ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്, മൈസൂരു (562), മാണ്ഡ്യ (263), തുമകുരു (332), ഉഡുപ്പി (250), രാമനഗർ (59), ധാർവാഡ് (178) എന്നിവിടങ്ങളിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.