ബെംഗളൂരു: വനിതാ ലോകകപ്പ് ക്രിക്കറ്റ് സംബന്ധിച്ച് വാതുവയ്പ്പ് നടത്തിയ കേസിൽ 2 പേരെ കൂടി സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സനേഗുരു വനഹള്ളിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് പാർക്കിന് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മഞ്ജുനാഥ്, നാഗരാജ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. ഇവരുടെ കയ്യിൽ നിന്നും 2.2 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.
Read More