വിദ്യാർത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; 4 പോലീസുകാർ അറസ്റ്റിൽ 

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്.  സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം…

Read More

12 കാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

ബെംഗളൂരു: 12 കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ ഉള്ളാൾ പോലീസ് സ്റ്റേഷനിലെ വനിത പോലീസുകാർ അറസ്റ്റ് ചെയ്തു. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇര. കഴിഞ്ഞ ജനുവരിയിൽ കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.

Read More

15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ വിറ്റ ദമ്പതികള്‍ അറസ്റ്റിൽ 

കൊല്ലം: കുഴത്തൂപ്പുഴയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുടെ വിറ്റ ദമ്പതികള്‍ പിടിയില്‍. കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യം സ്വീറ്റി പകര്‍ത്തുകയായിരുന്നു. പണം നല്‍കുന്നവര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ദൃശ്യം നല്‍കിയെന്നും പോലീസ് വ്യക്തമാക്കി. 1,500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റിരുന്നത്. ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ

ചെന്നൈ:  ആറ് വയസുകാരനെ ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ…

Read More

പീഡനത്തിന് 10 സെക്കന്‍റ് ദൈര്‍ഘ്യം ഇല്ല; പ്രതിയെ കോടതി വിട്ടയച്ചു

മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച…

Read More

വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം; 51 കാരൻ പിടിയിൽ 

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരൻ പിടിയില്‍. ദോഹ – ബെംഗളൂരു ഫ്ലൈറ്റില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആര്‍ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച്‌ തുടങ്ങിയ ഇയാള്‍ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാള്‍ കുട്ടിയെ അനുചിതമായ നിലയില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന്…

Read More

പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിന് മർദനം: പോക്സോ നിയമപ്രകാരം കേസ് എടുത്ത് പൊലീസ്

വ്യാഴാഴ്ച സുബ്രഹ്മണ്യ ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ചതിന് സുള്ള്യ താലൂക്കിലെ സമ്പാജെയിലെ കല്ലുഗുണ്ടി ഗ്രാമത്തിലെ 20 വയസ്സുള്ള യുവാവിന് മർദനമേറ്റു. ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സംവദിക്കാൻ വ്യാഴാഴ്ച സുബ്രഹ്മണ്യ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നതായി അഫീദ് എന്ന് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. അഫീദ് പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകുന്നതിനിടെ രണ്ട് മൂന്ന് അക്രമികൾ പരാതിക്കാരിയെ വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ ഇരുത്താൻ നിർബന്ധിച്ചു. അടുത്തുള്ള ഒരു പഴയ കെട്ടിടത്തിലേക്ക് കൊണ്ടുപോയി മുറിയിൽ അടച്ചു. 10 മുതൽ 12 വരെ…

Read More

2014ൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവ്.

ബെംഗളൂരു: ഏതാണ്ട് എട്ടുവർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, സിറ്റി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ അധ്യാപകനെ 20 വർഷത്തെ കഠിന തടവിന് ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു. ബെംഗളൂരുവിലെ ന്യൂ തിപ്പസാന്ദ്ര അയൽപക്കത്തുള്ള സ്വകാര്യ സ്‌കൂളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ജയശങ്കർ (46) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രീതിയ്ക്ക് തടവ് ശിക്ഷയ്ക്ക് പുറമെ നാല് ലക്ഷം രൂപ പിഴയും ചുമത്തിയട്ടുണ്ട്. 2014ൽ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയപ്പോഴാണ് സ്‌കൂളിലെ ടോയ്‌ലറ്റിൽ വെച്ച് കുട്ടിയെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയായക്കിയതായി തെളിഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും…

Read More
Click Here to Follow Us