കോഴിക്കോട്: ട്രെയിന്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര പുറപ്പെട്ട സ്ത്രീകളെ തേഞ്ഞിപ്പലം പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവർ അനധികൃതമായി ആംബുലൻസ് വിളിച്ച് യാത്ര പുറപ്പെട്ടത്. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍ അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യ സര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര…
Read More