രണ്ടാം വർഷ പി.യു.പരീക്ഷ മാറ്റിവെച്ചു;ഒന്നാം വർഷ പി.യു.വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രണ്ടാം വർഷ പ്രീ–യൂണിവേഴ്‌സിറ്റി (II പി.യു) ബോർഡ് പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു. പുതിയ തീയതികൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ‘നിരാശപ്പെടാതെ‘ വിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പുകൾ തുടരണം എന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അതോടൊപ്പം ഒന്നാം വർഷ പ്രീ–യൂണിവേഴ്സിറ്റി ( I പി യു) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ (അവർക്കായി) ഒരു ബ്രിഡ്ജ് കോഴ്‌സ് ആസൂത്രണംചെയ്യും,”…

Read More

പി.യു പ്രാക്ടിക്കൽ പരീക്ഷ ജൂൺ പകുതിയിലേക്ക് മാറ്റിവെച്ചു.

Karnataka SSLC Exam 2020

ബെംഗളൂരു: ഏപ്രിൽ 28 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പ്രീ–യൂണിവേഴ്‌സിറ്റി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മൂന്നാം വാരത്തിലേക്ക് മാറ്റി വെച്ചു. എഴുത്ത് പരീക്ഷകൾ നടത്തി രണ്ട് ദിവസത്തിന് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് പകരം വ്യക്തിഗത കോളേജുകളിൽ പ്രായോഗിക പരീക്ഷ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മാതാപിതാക്കൾ, വിദ്യാർത്ഥികൾ, കോളേജുകൾ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞായറാഴ്ച പരീക്ഷ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.

Read More
Click Here to Follow Us